നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിലെ മുന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സിറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 4 ന് പോളിയിൽ നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.30 വരെ. റാങ്കു ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഐ.ടി.ഐ ഒഴികെയുള്ള അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്ലസ് ടു/ വിഎച്ച്എസ്ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി രക്ഷകർത്താവിനൊപ്പം ഹാജരാകണം. പ്രോസ്‌പെക്ടസ്സിൽ നിശ്ചയിച്ച ഫീസ് (13,995 രൂപ) ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് വഴിയും പി.ടി.എ ഫീസ് (2700 രൂപ) പണമായും അഡ്മിഷൻ സമയത്ത് അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾ www.polyadmission.org ൽ.