ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ട്രൈബല്‍ പാരാമെഡിക്‌സ് പദ്ധതിയിലേക്ക് ട്രെയിനിമാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത നേഴ്‌സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം, ഡിപ്ലോമ. പ്രായപരിധി 21 നും 35 നും മദ്ധ്യേ. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസ് കല്‍പ്പറ്റയിലോ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസുകളിലോ ആഗസ്റ്റ് 16 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും www.stdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202232.
കെയര്‍ ഗിവര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിലേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ കെയര്‍ ഗിവറെ നിയമിക്കുന്നു. 25 നും 45 നും മദ്ധ്യേ പ്രായമുള്ള പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് രാവിലെ 11 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 04936 260423.