തിരുവനന്തപുരം വേളിയിലെ ഗവ. യൂത്ത് ഹോസ്റ്റലില്‍ മാനേജറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 10നകം അപേക്ഷിക്കണം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹോട്ടല്‍ മാനേജ്‌മെന്റ്, യൂത്ത് ഡെവലപ്‌മെന്റ്, എം.ബി.എ, എല്‍.എസ്.ഡബ്‌ളിയു,എം.എസ്.ഡബ്‌ളിയു ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഹോട്ടലുകളിലോ ഹോസ്റ്റലുകളിലോ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. ബോര്‍ഡിംഗ് സ്‌കൂള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രതിരോധ സേനകളിലെ ഓഫീസര്‍മാരായിരുന്നവര്‍ക്കും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. പ്രതിമാസം 12000 രൂപയാണ് ഓണറേറിയം. 35നും 62നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് വകുപ്പ്, അനക്‌സ് ഒന്ന്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: www.kerala.gov.inഫോണ്‍: 0471 2517247
