കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഹാന്റ്ബാള്‍, ബാസ്‌ക്കറ്റ്ബാള്‍, ഗുസ്തി, തുഴച്ചില്‍, കബഡി, സൈക്ലിംഗ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവയില്‍ കോച്ചിനെ കരാര്‍ അടിസ്ഥാനത്തിലും പുരുഷ, വനിത ഹോസ്റ്റലുകളില്‍ വാര്‍ഡന്‍മാരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കും.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുന്‍പരിചയം, കായിക മികവ് എന്നിവ തെളിയ്ക്കുന്നതിനുള്ള രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ഉള്‍പ്പെടെ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30 ന് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തണം. കോച്ചിന് പ്രാക്ടിക്കല്‍ ടെസ്റ്റ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.sportscouncil.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2330167, 2331546.