ഫാർമസി (ബി. ഫാം) കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് ചില കാരണങ്ങളാലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഏതാനും വിദ്യാർഥികളുടെ ഫലം തടഞ്ഞു വച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതകളും ഫലം തടഞ്ഞുവയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങളും പരിഹരിക്കുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും അലോട്ട്മെന്റ് വിവരങ്ങളും പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.