എക്സ്പ്ലോറ 2023 കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ സന്ദർശിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫെസ്റ്റിവൽ ഓഫ് സയൻസ് – എക്സ്പ്ലോറ 2023 എന്ന പേരിൽ സ്കൂൾ ശാസ്ത്രദിനം സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഹരിനാരായണൻ പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഫെസ്റ്റിവൽ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി ശാസ്ത്ര പരീക്ഷണങ്ങളെ കുറിച്ച് അറിവും കൗതുകങ്ങളും ചോദിച്ചറിഞ്ഞു.

സ്കൂളിലെ അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥിനികളുടെ 250ലധികം സയൻസ് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ പ്രോജക്ടുകൾ പ്രദർശിപ്പിക്കപ്പെട്ടു.തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സിബിഎസ്ഇ , സർക്കാർ സ്കൂളുകളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികൾ എക്സ്പ്ലോറ 2023 സന്ദർശിക്കുകയുണ്ടായി.

പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കൃഷ്ണ പ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ റോസ് കാതറിൻ, ഹെഡ്മാസ്റ്റർ കെ സതീഷ്, സീനിയർ സൂപ്രണ്ട് ഷിനു എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.