തിരുവനന്തപുരം ജില്ലയിലെ പഴകുറ്റി പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിച്ചിരുന്ന ശോഭനകുമാരി അമ്മ ജെ (സി.എ നമ്പർ 2/97) NMC/12/167, റെജി ഭവൻ, പുലിപ്പാറ, നെടുമങ്ങാട് -യുടെ ഏജൻസി പ്രവർത്തനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സസ്പെൻഡ് ചെയ്തു. പണം തിരിമറി ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളെ തുടർന്നാണ് ഏജൻസി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ടിയാരിയുടെ ഏജൻസി മുഖേന പഴകുറ്റി പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്തിയവർ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ദേശീയ സമ്പാദ്യപദ്ധതിയുമായി ബന്ധപ്പെട്ട് ശോഭനകുമാരി അമ്മ ജെ-യുമായി യാതൊരുവിധ പണമിടപാടും നടത്തരുതെന്നും ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.