2023-24 അധ്യയന വർഷത്തെ എൻജിനിയറിംഗ്/ആർക്കിടെക്ച്ചർ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടി ആരംഭിച്ചു. എൻജിനിയറിംഗ് ആദ്യ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരുന്ന ഫീസ് അടയ്ക്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യ ഘട്ടത്തിൽ അലോട്ട്‌മെന്റൊന്നും ലഭിക്കാത്താവരും നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. വിദ്യാർഥികൾ www.cee.kerala.gov.in ൽ ഹോം പേജിലെ ‘കൺഫേം’ ബട്ടൺ ക്ലിക്ക് ചെയ്യണം.
ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉൾപ്പെടുത്തിയ കോളേജ്/കോഴ്സിൽ പുതിയതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും 8ന് വൈകുന്നേരം 4 മണി വരെ വെബ്‌സൈറ്റിൽ സൗകര്യമുണ്ടാകും.
രണ്ടാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുളള സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലേയ്കം സർക്കാർ/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലേയും ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം. ഒന്നാം ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാതിരുന്ന അർഹരായ വിദ്യാർഥികൾക്കും പുതുതായി ഉൾപ്പെടുത്തിയ എൻജിനീയറിംഗ് കോഴ്സുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. എൻജിനീയറിംഗ് രണ്ടാം ഘട്ടം/ആർക്കിടെക്ച്ചർ കോഴ്സുകളിലേയ്യള്ള ഒന്നാം ഘട്ടം അലോട്ട്മെന്റ് 11-ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ : 0471 2525300.