കൊച്ചി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ അക്ഷരദീപം പ്രതിഭാ പുരസ്കാര സമർപ്പണ ചടങ്ങ് പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്തു.

കെ.ജെ മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതി പ്രകാരം നിയോജകമണ്ഡലത്തിലെ താമസക്കാരും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളാണ് പുരസ്കാരത്തിന് അർഹരായത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുകയാണ് 2016 ൽ തുടക്കം കുറിച്ച അക്ഷരദീപം വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ കെ.ജെ മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ, കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത്, കൗൺസിലർമാരായ എം ഹബീബുള്ള, പി.എം ഇസ്മുദ്ധീൻ, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദ്, എ.ഇ.ഒ മട്ടാഞ്ചേരി എൻ സുധ, മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അക്ഷരദീപം പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ അഞ്ചാംപതിപ്പ് ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ് രാജ് സിംഗ് ഭണ്ഡാരി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.