തളിപ്പറമ്പ് നഗരസഭയും കണ്ണൂര്‍ സര്‍വകലാശാല എന്‍ എസ് എസ് സെല്ലും ചേര്‍ന്ന് നടത്തുന്ന സ്വച്ഛത ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചീകരണം നടത്തി. തളിപ്പറമ്പിലെ സര്‍ സയ്യദ് കോളേജ്, സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേയി സാഹിബ്  ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലെ 200 എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

തളിപ്പറമ്പിലെ ചിറവക്ക്, ബസ്റ്റാന്റ്, ന്യൂസ് കോര്‍ണര്‍, മക്തബ് റോഡ്, മാര്‍ക്കറ്റ്, താലൂക്ക് ഓഫീസ് പരിസരം, കപ്പാലം, പോസ്റ്റ് ഓഫീസ് പരിസരം, പൂക്കോത്ത് നട, തൃച്ചംബരം, ഏഴാംമൈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശുചീകരണം നടത്തിയത്. തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്സി അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഖദീജ, പി പി മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍മാരായ ഒ സൗഭാഗ്യം, കെ രമേശന്‍, ഇ കുഞ്ഞിരാമന്‍, കെ എം ലത്തീഫ്, സെക്രട്ടറി കെ പി സുബൈര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ ഡോ. ടി പി നഫീസ ബേബി, താലൂക്ക്, തഹസില്‍ദാര്‍ പി സജീവന്‍, സര്‍ സയിദ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇസ്മായില്‍ ഒലായിക്കര, സര്‍ സയിദ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. കെ എം ഖലീല്‍, കേയി സാഹിബ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ടി പി അഷ്റഫ്, ജെഎച്ച്‌ഐ ആര്‍ ഫിയാസ്, കെ എസ് റിയാസ്, കെ വി മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജ് വളണ്ടിയര്‍മാര്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും ബസ്സ്റ്റാന്റ് പരിസരത്ത് നടന്നു.