വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2021-22 ലെ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ലോകനാര്‍കാവിലെ വഴിയോര വിശ്രമ കേന്ദ്രം നാടിന് സമര്‍പ്പിച്ചു.
വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങിൽ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു.
വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ സിമി, കെ സുബിഷ, രജിത കോളിയോട്ട്, ബ്ലോക്ക് മെമ്പര്‍ സുബീഷ് പുതിയെടുത്ത്, മെമ്പര്‍മാരായ ഇബ്രായി പുത്തലത്ത്, പി പ്രശാന്ത് കുമാര്‍, വിദ്യാധരന്‍, കെ ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ലോകനാർകാവിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിൽ ശൗചാലയം ഉൾപ്പടെയുള്ള സൗകര്യങ്ങളാണുളളത്.