ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ടാങ്ക് നിർമാണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം ചേലിയയിൽ കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി.
ചേലിയ കാര്യാട്ടുക്കുന്നിലാണ് 14 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണി നിർമിക്കുന്നത്. പഞ്ചായത്തിലെ 6704 വീടുകൾക്ക് കുടിവെള്ള കണക്ഷൻ ജൽ ജീവൻ പദ്ധതി പ്രകാരം ലഭ്യമാകും. നിലവിൽ പൈപ്പിടൽ പ്രവൃത്തി പുരോഗമിക്കയാണ്. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺകുമാർ എ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഗീത കാരോൽ, ബിന്ദു മുതിരകണ്ടത്തിൽ, ബേബി സുന്ദർ രാജ്
ബ്ലോക്ക്‌പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു സ്വാഗതവും വാർഡ് മെമ്പർ അബ്‌ദുൾ ഷുക്കൂർ നന്ദിയും പറഞ്ഞു.