മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി കരിയർ ഗൈഡുമാർക്കുള്ള ഏകദിന പരിശീലനം മലപ്പുറത്ത് നടന്നു. 60 ൽ പരം സ്കൂളുകളിൽ നിന്നുള്ള കരിയർ ഗൈഡുമാർ പരിപാടിയിൽ പങ്കെടുത്തു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ: പി എം അനിൽ ഉദ്ഘാടനം ചെയ്തു.
സി.ജി.എ.സി ജില്ല ജോ. കോഡിനേറ്റർ ഡോ: എം വിനയ്കുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി മലപ്പുറം ജില്ലാ കോഡിനേറ്റർ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി.
സി.ജി.എ.സി മലപ്പുറം വിദ്യാഭ്യാസ ജില്ല കൺവീനർ ധനീഷ് വി സ്വാഗതം പറഞ്ഞു. മുജീബ് റഹിമാൻ എൻ കെ, ഷബീബ് എം എന്നിവർ സംസാരിച്ചു.
അബ്ദുൽഹമീദ്, ഷംസുദ്ദീൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.
