ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ. കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിപണന വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണം ഖാദി മേളയുടെ ആദ്യ വില്‍പ്പന ശോഭാ രവിക്ക് നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അധ്യക്ഷത വഹിച്ചു.

മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍, എസ്.ഇ.ടി.ഒ മലപ്പുറം ജില്ലാ സെക്രട്ടറി സുനില്‍ കാരക്കോട്, എഫ്.എസ്.ടി.ഒ ജില്ലാ പ്രസിഡന്റ് വി.ജെ രാജേഷ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ ജിസ്‌മോന്‍ പി. വര്‍ഗീസ്, കോഴിക്കോട് സര്‍വോദയ സംഘം മനേജര്‍ പി. മിനി തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ശിവദാസന്‍ സ്വാഗതവും കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ്. ഹേമകുമാര്‍ നന്ദിയും പറഞ്ഞു.

ആഗസ്റ്റ് രണ്ട് മുതല്‍ 28 വരെയുള്ള കാലയളവില്‍ ബോര്‍ഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ 30 ശതമാനം റിബേറ്റില്‍ കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ വാങ്ങാം. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ 1000 രൂപ പര്‍ച്ചേസിനും സമ്മാനകൂപ്പണ്‍ ലഭിക്കും. മെഗാ സമ്മാനമായി ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്‌കൂട്ടര്‍, സ്വര്‍ണ്ണ നാണയങ്ങള്‍ കൂടാതെ ആഴ്ച തോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നല്‍കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപ വരെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഖാദി വസ്ത്രങ്ങള്‍ വാങ്ങാം.