ഖാദിപ്രചരണവും വിപണനവും പ്രാദേശിക മേളകള്‍ക്ക് തുടക്കമായി. കാസര്‍കോട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശോഭ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ മായ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത ആദ്യ വില്പന നടത്തി. പവിത്രന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ ആദ്യവില്പന ഏറ്റുവാങ്ങി. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി.മാധവന്‍ നമ്പുതിരി,
വില്ലേജ് ഇന്റസ്(ടീസ് ഓഫീസര്‍ വി.ഷിബു എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം.ആയിഷ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ അപര്‍ണ്ണ നന്ദിയും പറഞ്ഞു.

ആഗസ്ത് 8,9,10,11 തീയതികളില്‍ കാസര്‍കോട്

ഖാദി ഓണം മേള ഇന്ന് (ആഗസ്ത് എട്ട്) കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടക്കും. 9, 10, 11 തീയതികളില്‍ കാസര്‍കോട് കളക്ടറേറ്റ്, 17, 18 തീയതികളില്‍ സെന്റര്‍ യൂണിവേഴ്സിറ്റി തുടങ്ങി വിവിധ മേഖലകളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഖാദി പ്രചരണവും വിപണന മേളകളും സംഘടിപ്പിക്കും.