സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി  ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ നടക്കും.  ssc.nic.in വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. യോഗ്യത പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം. ഗ്രേഡ് സി, ഡി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം യഥാക്രമം 30, 27 വയസാണ്. https://ssc.nic.in ൽ ആഗസറ്റ് 23വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് 100 രൂപ. വിശദമായ വിജ്ഞാപനം  www.ssckkr.nic.inhttps://ssc.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ഹൈൽപ് ലൈൻ നമ്പറുകൾ: 080-25602520, 9483862020.