ചിങ്ങം ഒന്ന് ഹരിതോത്സവം കാർഷിക ദിനാഘോഷ പരിപാടികൾക്ക് മരട് നഗരസഭയിൽ തുടക്കമായി. നെട്ടൂർ പ്രിയദർശിനി ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ, മുതിർന്നവർ എന്നിവർക്കായി ചിത്രരചന, ഉപന്യാസം, കൃഷിപ്പാട്ട്, കാർഷിക ക്വിസ് എന്നീ മത്സരങ്ങളും വനിതകൾക്കായി പാചക മത്സരങ്ങളും സംഘടിപ്പിച്ചു.
കൂടാതെ കഴിഞ്ഞ ദിവസം വാരപ്പെട്ടി പഞ്ചായത്തിൽ വാഴകൃഷി നശിച്ചത് മൂലം നഷ്ടം സംഭവിച്ച കർഷകനായ ഇളങ്ങവം കാവുംപുറം തോമസിന് ആശ്വാസം പകരുവാൻ പതിനായിരം രൂപ നൽകുവാൻ നഗരസഭ ചിങ്ങം ഒന്ന് കാർഷികോത്സവ സമിതി തീരുമാനിച്ചു. തുക കർഷകന്റെ ഭവനത്തിൽ എത്തിച്ചു നൽകും.
പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി,ചന്ദ്രകലാധരൻ , അജിത നന്ദകുമാർ, കൃഷി ഓഫീസർ അഞ്ജലി ഭദ്ര വിജയ്, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ടി.എം. അബ്ബാസ്, റിയാസ് കെ.മുഹമ്മദ്, എ.കെ. അഫ്സൽ,മോളി ഡെന്നി , എ.ജെ.തോമസ്, സി.വി. സന്തോഷ്,ജയ ജോസഫ് , ശാലിനി അനിൽ രാജ്, അനീഷ് ഉണ്ണി, ബേബി പോൾ ,രേണുക ശിവദാസ് , വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായ പി. പി.സന്തോഷ്, ദേവൂസ് ആന്റണി, ആന്റണി കളിക്കൽ, എ.ആർ.പ്രസാദ്, സാദിഖ്, നജീബ് താമരക്കുളം, സാദിഖ്, ലത്തീഫ്, ശ്രീരാജ്, ലാലി തുടങ്ങിയവർ സംസാരിച്ചു. ചിത്രരചനാ മത്സരങ്ങളിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.