15-ാമത് രാജ്യാന്തര ഡോക്കുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ സമാപന സമ്മേളനം കൈരളി തിയേറ്ററിൽ ഇന്ന് മുഖ്യമന്തി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ദീപ ധൻരാജിനുള്ള  ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരവും, മല്‍സര വിഭാഗത്തിലെ മികച്ച ലോംഗ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നിവയ്ക്കുള്ള പുരസ്‌ക്കാരങ്ങളും   മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് അവാർഡ് മന്ത്രി വി. ശിവൻകുട്ടി നൽകും.
ജൂറികൾക്കുള്ള ഉപഹാരം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നൽകും.
മന്ത്രി ശ്രി. സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ  വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി   മിനി ആന്റണി , ചലച്ചിത്ര അക്കാഡമി ചെയർമാൻ  രഞ്ജിത്,  സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ,  ഡെപ്യൂട്ടി ഡയറക്ടർ( ഫെസ്റ്റിവെൽ) എച്ച്. ഷാജി,
ജൂറി  ചെയർമാൻ ഷോനക്ക് സെൻ, ജൂറി അംഗം തിലോത്തമ ഷോം,   എന്നിവരും  പങ്കെടുക്കും.
മല്‍സര വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ മികച്ച ലോംഗ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നിവ സമ്മേളന ശേഷം പ്രദര്‍ശിപ്പിക്കും.