തിരുവനന്തപുരം കോർപ്പറേഷനിലെ ആയൂർക്കോണം (TVM177) അക്ഷയ കേന്ദ്രം, കരാർ പുതുക്കാത്ത സാഹചര്യത്തിലും, പ്രസ്തുത സംരംഭകയ്ക്ക് അക്ഷയ കേന്ദ്രം തുടർന്ന് നടത്തുവാൻ താല്പര്യമില്ലെന്ന കാരണത്താലും റദ്ദ് ചെയ്തതായി അക്ഷയ ചീഫ് കോർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. സർക്കാർ സേവനങ്ങൾക്കായി പ്രദേശത്തെ പൊതുജനങ്ങൾക്ക് കോർപ്പറേഷനിലെ മറ്റ് അംഗീകൃത അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.