നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19ന് പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആണ് തൊഴിൽമേള നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആഗസ്റ്റ് 14 ഉച്ചയ്ക്ക് 2ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി deetvpm.emp.lbr@kerala.gov.in വഴി ഇ-മെയിലും ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 0471 2741713, 2992609
