തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാമിംഗ് ഓഫീസർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ബി.ടെക/ബി.ഇ,/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. HTML, CSS, Javascript (JQuery, Familiarity with React JS is desirable), PHP (Knowledge of Laravel framework is desirable) എന്നീ സാങ്കേതിക പരിജ്ഞാനം വേണം. ബയോഡേറ്റയും രേഖകളുടെ പകർപ്പും ഓഗസ്റ്റ് 14 ന് വൈകുന്നേരം 4 ന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയിലിൽ (ceekinfo.cee@kerala.gov.in) ലഭിക്കണം. തപാൽ മാർഗം അയക്കേണ്ടതില്ല.