തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ സ്മിത്ത് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നിഷ്യൻ (ട്രേഡ്സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ വി.എച്ച്.എസ്.ഇ (സ്മിത്തി) ആണ് യോഗ്യത.  താത്പര്യമുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484.