ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെയും വാര്‍ഡുകളിലേയും ജാഗ്രത സമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി നടത്തി . പരിശീലന പരിപാടി  ജില്ലാ പഞ്ചായത്ത് അംഗം സി കെ. ലതാകുമാരി  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം രമാദേവി, ജില്ലാ ട്രാന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളും ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകളുമായ നക്ഷത്ര.വി.കുറുപ്പ്, നിരുപമ നിരഞ്ജന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ,ജില്ലാ പഞ്ചായത്ത് മെമ്പര്‍  രാജി പി രാജപ്പന്‍, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പ്രകാശ് പി സാം,  കൊറ്റനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ സുരേന്ദ്രനാഥ്, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിന്‍സിമോള്‍ തോമസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ ബാബു കൂടത്തിങ്കല്‍,  ലൈല അലക്‌സാണ്ടര്‍, ജ്ഞാനാമണി,  ആതി രാജു,സി.ഡി.പി.ഓ കെ.ജാസ്മിന്‍  ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദുല്‍ ബാരി,കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.രാജേഷ്, എന്നിവര്‍ പങ്കെടുത്തു.