ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെയും തിരുവല്ല ക്ഷീരവികസന യൂണിറ്റിന്റെയും കടപ്ര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍  പാല്‍ഗുണ നിയന്ത്രണ ബോധവത്ക്കരണ പരിപാടി കടപ്ര ക്ഷീരസംഘം ഹാളില്‍ നടന്നു. ബോധവത്ക്കരണ പരിപാടി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പാല്‍ഗുണമേന്മ ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഒ.ബി മഞ്ജുവും ക്ഷീരവികസന വകുപ്പ് പദ്ധതികളെ സംബന്ധിച്ച് തിരുവല്ല യൂണിറ്റ് ക്ഷീരവികസന ഓഫീസര്‍ എസ്. കീര്‍ത്തിയും വിശദീകരിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാന്‍, കടപ്ര ക്ഷീരസംഘം പ്രസിഡന്റ് തോമസ് പി. ഏബ്രഹാം, സെക്രട്ടറി കെ.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.