സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു.

 ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് 1, 2, 3 സ്ഥാനങ്ങൾ നേടിയവരും, സീനിയർ നാഷണൽ, ഓപ്പൺ നാഷണൽ മത്സരങ്ങളിൽ ഫൈനലിൽ പ്രവേശിച്ചവർക്കും പങ്കെടുക്കാം.

16 മുതൽ 25 വയസുവരെയുള്ള പുരുഷ, വനിതാ അത്‌ലറ്റിക്‌സുകളെയാണ് പരിഗണിക്കുന്നത്. എലൈറ്റ് സ്കീമിലേക്ക് തെരഞ്ഞെടുക്കുന്നവർക്ക് മികച്ച സൗകര്യം, പരിശീലനം, ഭക്ഷണം, സ്പോർട്സ്കിറ്റ്, വൈദ്യസഹായം തുടങ്ങിയവ സ്പോർട്സ് കൗൺസിൽ സൗജന്യമായി നൽകും. നിലവിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കും സെലക്ഷനിൽ പങ്കെടുക്കാം.