പ്രവേശനം സൗജന്യം

ഫ്രീഡം ഫെസ്റ്റ് 2023 -ന്റെ ഭാഗമായി രണ്ട്, മൂന്ന്, നാല് വേദികളിൽ സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട് സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 13-ന് വേദി 2-ൽ (ഫോസ് പ്ലാസ) രാവിലെ ഡിജിറ്റൽ സുരക്ഷാ പരിശീലനവും വൈകുന്നേരം സ്വതന്ത്യ സോഫ്റ്റ്‌വെയർ ലൈസൻസുകളെ പരിചയപ്പെടുത്തുന്നതുമായ പരിശീലനം സംഘടിപ്പിക്കുന്നത് ന്യൂഡൽഹി ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ (എസ് എഫ് എൽ സി) ആണ്. ഈ വേദിയിൽ വൈകിട്ട് 3.30 മുതൽ ഭൗതിക ശാസ്ത്ര പരീക്ഷണങ്ങൾ നടത്താനുള്ള എക്‌സ്‌പൈസ് ഓപ്പൺ ഹാർഡ്‌വെയർ കൈറ്റ് പരിചയപ്പെടുത്തും.

ആഗസ്റ്റ് 13-ന് നാലാം വേദിയിൽ (ലിബ്രെ ലോഞ്ച്) രാവിലെ സ്വതന്ത്ര്യ ഡി ടി പി സോഫ്റ്റ്‌വെയറായ സ്‌ക്രൈബസ്-ൽ കൈറ്റ് പരിശീലനം നൽകും. ഈ വേദിയിൽ രാവിലെ 11.30-ന് ഓപ്പൺ സ്ട്രീറ്റ് മാപ്പിനെക്കുറിച്ച് പരിശീനങ്ങൾ നടത്തും. ഉച്ചയ്ക്ക് 2.30-ന് ‘മീഡിയയും നിർമിത ബുദ്ധിയും’ എന്ന വിഷയത്തിൽ പരിശീലനം നടത്തും.

 ആഗസ്റ്റ് 14-ന് (തിങ്കൾ) വേദി 2-ൽ രാവിലെ മുതൽ വൈകുന്നേരം വരെ വെബ് 3.0യും ഡാപ്പ് ഡവലപ്പ്‌മെന്റും എന്ന മേഖലയെക്കുറിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധർ ക്ലാസെടുക്കും. വേദി 3-ൽ (ഓപ്പൺ അരീന) അന്നേ ദിവസം രാവിലെ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ ടി, ഓപ്പൺ ഡ്രോൺ തുടങ്ങിയ വിഷയങ്ങളിൽ ഐസിഫോസ് പരിശീലനം നൽകും.

ഫ്രീഡം ഫെസ്റ്റ് 2023-ലെ മുഖ്യ വേദിയായ ടോഗോർ തിയേറ്ററിലും മറ്റു വേദികളിലും ആഗസ്റ്റ് 13 മുതൽ 15 വരെ നടക്കുന്ന പരിപാടികളിൽ സൗജന്യമായി പങ്കെടുക്കാം. വിശദാംശങ്ങൾക്ക്: www.freedomfest2023.in.