സി-ഡിറ്റ്, എസ്എസ്എൽസി – പ്ലസ്ടൂ കഴിഞ്ഞവർക്കായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ പരിശീലനം നൽകുന്നു. കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ്, ഡാറ്റാ എൻട്രി, ഡിറ്റിപി, മൾട്ടിമീഡിയ, കാഡ്(CCAD), ഹാർഡ്വെയർ/ നെറ്റ്വർക്കിംഗ്, ഫൈനാൻഷ്യൽ മാനേജ്‌മെന്റ് തുടങ്ങി വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമാ-പിജി ഡിപ്ലോമാ കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. കേന്ദ്ര-കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് നിഷ്‌കർഷിച്ചിട്ടുളളതും പി.എസ്.സി അംഗീകരിച്ചതുമായ കോഴ്‌സുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും പഠിക്കാൻ അവസരമുണ്ട്. എസ്സി/എസ്റ്റി /മുൻഗണനാ റേഷൻകാർഡ് വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസിളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2321360, 2322100, 9895889892. കോഴ്‌സുകൾ, ജില്ലാതല പഠനകേന്ദ്രങ്ങൾ എന്നിവയ്ക്ക് www.tet.cdit.org സന്ദർശിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26.