കേരള ലോകായുക്ത 2023 ആഗസ്റ്റിൽ വിവിധ ജില്ലകളിൽ സിറ്റിംഗ് നടത്തും. ആഗസ്റ്റ് 22ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ സിംഗിൾ ബഞ്ചും, ആഗസ്റ്റ് 23ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെയും, ഉപലോകായുക്ത ഹാറൂൺ അൽ റഷീദിന്റെയും ഡിവിഷൻ ബഞ്ചും സിറ്റിംഗ് നടത്തും. ആഗസ്റ്റ് 24ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെയും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും നടത്തുന്ന ഡിവിഷൻ ബഞ്ചും, ആഗസ്റ്റ് 25ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ സിംഗിൾ ബഞ്ചും സിറ്റിംഗ് നടത്തും. ഈ ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികളും സ്വീകരിക്കും.