ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നേത്രദാന ബോധവല്‍ക്കരണ പോസ്റ്റര്‍ രചനാ മത്സരം നടത്തി. വിദ്യാര്‍ത്ഥികളില്‍ നേത്രദാനം പ്രോത്സാഹിപ്പിക്കാനും അന്ധതാ നിവാരണ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളികളാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നാല്‍പതോളം കുട്ടികള്‍ പങ്കെടുത്തു.

നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ഫാമിലി ക്വിസ്, ഫോട്ടോഗ്രാഫി, മോഡല്‍ എന്നീ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് അറിയിച്ചു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ജില്ലാ ഒഫ്താല്‍മിക് കോഡിനേറ്റര്‍ ജി. ജയശ്രീ, ഒപ്റ്റോമെട്രിസ്റ്റുമാരായ എം.എ ഷഹാന, കെ.പി സോന, വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനിവാസ് എന്നിവര്‍ മത്സര പരിപാടിക്ക് നേതൃത്വം നല്‍കി.