ഖാദി “ഓണം മേള 2023” സമ്മാനപദ്ധതിയിലെ ആദ്യ ജില്ലാ തല നറുക്കെടുപ്പ് മലപ്പുറം മുനിസിപ്പൽ ബസ്റ്റാന്റ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ വെച്ച് മലപ്പുറം നഗരസഭ കൗൺസിലര്‍ സുരേഷ് മാസ്റ്റർ നിർവഹിച്ചു. ആദ്യ നറുക്കെടുപ്പിൽ മുഹമ്മദ് ഫൈസൽ വി, പെരിന്തൽമണ്ണ (കൂപ്പൺ നമ്പർ : 0523012) സമ്മാനത്തിന് അർഹനായി. 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ആണ് സമ്മാനം. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ പി സത്യ നിർമല, ജില്ലാ ഖാദി ബോർഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.