ആസാദി കാ അമൃത് മഹോത്സവം മേരി മാട്ടി മേരാ ദേശ് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാഭിമാന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. വിജയികളായവര്‍ക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉപഹാരം നല്‍കി. എല്‍.പി വിഭാഗത്തില്‍ ആല്‍വിയ മേരി ഫെബിന്‍, എസ്.ആര്‍ ദേവാരണ്യ, യു.പി വിഭാഗത്തില്‍ ധാര്‍മിക് രൂപേഷ്, അദ്വൈത്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിയ പത്മരാജ്, നന്ദന പ്രസാദ്, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇര്‍ഷാന ഫാത്തിമ, മുഹമ്മദ് ഷഹബാസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഗ്രാമപഞ്ചായത്ത് ജീവനക്കാരായ എം.എം റെജി, പി.വി അനിരുദ്ധന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വാഭിമാന്‍ പ്രശ്നോത്തരി നടത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്ഥിരം സമിതി അധ്യക്ഷ ഇ.കെ വസന്ത, മെമ്പര്‍മാരായ സംഗീത് സോമന്‍, പി. സുരേഷ്, പുഷ്പ സുന്ദരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി തുടങ്ങിയവര്‍ സംസാരിച്ചു.
