ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സഹോദരങ്ങൾക്ക് നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ 3 ലക്ഷം രൂപ ധനസഹായം കൈമാറി. കേരള ബിൽഡിംഗ്‌ & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡ്‌ മുഖേന
കേരള കുടിയേറ്റ ക്ഷേമ പദ്ധതിയിൽ നിന്നാണ് തുക അനുവദിച്ചത്.

ബോർഡ്‌ ചെയർമാൻ വി. ശശികുമാർ ആലുവയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി. അതിഥി തൊഴിലാളി കുടുംബത്തെ ചേർത്തു നിർത്തുന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് പ്രത്യേക സാഹചര്യം പരിഗണിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൂന്നു സഹോദരങ്ങളുടെ പേരിൽ ഓരോ ലക്ഷം രൂപ അനുവദിച്ചത്.

ബോർഡ്‌ ഡയറക്ടർ കെ.ജെ.വർഗീസ്,
അഡീഷണൽ ലേബർ കമ്മീഷണറും ബോർഡ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.എം.സുനിൽ, റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ പി. ആർ. ശങ്കർ, ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ, ജില്ല എക്സിക്യൂട്ടീവ് ഓഫീസർ പി.എ നദീറ, ഡെപ്യൂട്ടി ലേബർ ഓഫീസർമാരായ ജാഫർ സാദിക്ക്, പി.എൻ ബിജു മോൻ,അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ഇ.ജി രാഖി, പി.കെ മനോജ്‌, ടി.വി ജോഷി, ടി.കെ നാസർ, സി.ഐ ടി.യു പ്രതിനിധികളായി കെ.വി മനോജ്‌,എ.പി ഉദയകുമാർ, പി.എം സഹീർ, രാജീവ്‌ സഖറിയ പി.എ മുഹമ്മദ് നാസർ, എ.ഐ.ടി.യു.സി പ്രതിനിധി എം. പി രാധാകൃഷ്ണൻ, ബി.എം.എസ് പ്രതിനിധി എം. പി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.