സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കളക്ടറേറ്റില്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത് ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍. ജെഗ്ഗി പോള്‍, ജില്ലാ ലോ ഓഫീസര്‍ മുഹമ്മദ് കുഞ്ഞി, കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു.