സംസ്ഥാന പോലീസിലെ സബ് ഡിവിഷന്‍ മേധാവികളായ ഡി.വൈ.എസ്.പിമാര്‍ക്കു വേണ്ടി വാങ്ങിയ 60 ടാറ്റാ സുമോ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

ആധുനിക കാലത്ത് പോലീസിന് വളരെ വേഗതയിലുള്ള കൃത്യനിര്‍വഹണത്തിന് മറ്റു സൗകര്യങ്ങള്‍ക്കു പുറമേ വാഹന സൗകര്യവും അത്യന്താപേക്ഷിതമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
150 ബൊലേറോ വാഹനങ്ങള്‍ ഇതിനകം വാങ്ങിച്ചിട്ടുണ്ട്. ഇവ പോലീസ് സ്റ്റേഷനുകള്‍ക്കു വേണ്ടിയാണ് വാങ്ങിയത്. മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കു വേണ്ടി 20 ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളും കണ്‍ട്രോള്‍ റൂമുകള്‍ക്കായി 75 എണ്ണവും വാങ്ങിയിട്ടുണ്ട്. പഴയ വാഹനങ്ങള്‍ക്കുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ സ്വാഗതം പറഞ്ഞു. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡി.ജി.പി എസ് ആനന്ദ കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.
