കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവലിൻ്റെ ഭാഗമായി ‘നവകേരളവും പ്രാദേശിക സർക്കാരും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മേളയുടെ മൂന്നാം ദിനമായ ഇന്ന് ( ഓഗസ്റ്റ് 16) നടന്ന സെമിനാറിൽ ഡി.കെ. മുരളി എം. എൽ. എ വിഷയാവതരണം നടത്തി. ചടങ്ങിൽ മുൻ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു. സെമിനാറിന് ശേഷം പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് കലാവിരുന്ന് അരങ്ങേറി.
കരകുളം എസ്.സി.ബി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖറാണി , നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, കരകുളം പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജീവ്. വി തുടങ്ങിയവർ പങ്കെടുത്തു.