കോഴിക്കോട്  കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാവികസനവുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി, ജൻഡർ റിസോർസ് സെന്റർ തുടങ്ങിയവയുടെ ഏകോപനത്തിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾ സെപ്റ്റംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.