കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫര്‍ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത – ബി.എസ്.സി, എം.ആര്‍.ടി, ഡി.ആര്‍.ടി വിത്ത് എലോറ രജിസ്ട്രേഷൻ എ.ഇ.ആർ.ബി. പ്രതിഫലം പ്രതിദിനം 750 രൂപ. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് എച്ച് ഡി എസ് ഓഫീസില്‍ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495-2355900.