കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ), വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത: പി ജി , ടി സി എം സി രജിസ്ട്രേഷൻ, പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി, ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216, 2350200