കവിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക അവാര്‍ഡ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി.കെ ലതാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോണ്‍ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ കെ.ആര്‍. വിനോദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശ്രീകുമാരി രാധാകൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റേയ്ച്ചല്‍ വി മാത്യു , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സ്. സിന്ധു, പ്രവീണ്‍ ഗോപി , സിന്ധു ആര്‍.സി നായര്‍ , അനിതാ സജി, കെ.ആര്‍. രാജശ്രീ, കൃഷി ഓഫീസര്‍ സന്ദീപ് കുമാര്‍ , കൃഷി അസിസ്റ്റന്റ് ആര്‍.ജി. റിജു, കാര്‍ഷിക വികസന സമിതി അംഗങ്ങളായ പി.എസ്. റെജി, രവി കോഴക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
