ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 2 -ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കെ-ഡിസ്‌കിന്റെ പദ്ധതിയായ കേരളാ നോളജ് എക്കണോമി മിഷന് വേണ്ടി ഫ്ലോട്ട് തയാറാക്കി അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും രൂപരേഖകൾ ക്ഷണിച്ചു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈൻ സമർപ്പിക്കാം. കേരളാ നോളജ് എക്കോണമി മിഷന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, പദ്ധതികൾ, തുടങ്ങിയവ ആസ്പദമാക്കി, ‘വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ നാളത്തെ കേരളം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസൈൻ നൽകേണ്ടത്.

           ഫാബ്രിക്കേഷൻ വർക്കുകൾ, ട്രാൻസ്‌പോർട്ടേഷൻ, ലൈറ്റ് & സൗണ്ട് തുടങ്ങിയവയെല്ലാം തെരഞ്ഞെടുക്കപ്പെടുന്ന ഏജൻസി തന്നെ നിർവഹിക്കണം. ഡിസൈൻ സംബന്ധിച്ച ക്വട്ടേഷൻ നൽകുമ്പോൾ തന്നെ, ഫ്ലോട്ട് നിർമ്മിച്ച് ഘോഷയാത്രയിൽ പ്രദർശിപ്പിക്കുന്നതിനുള്ള ആകെ ചിലവ് ഉൾക്കൊള്ളിച്ച് കൊണ്ടാകണം തുക ക്വോട്ട് ചെയ്യേണ്ടത്. ഹരിത പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കണം ഡിസൈനും നിർമ്മാണവും നടത്തേണ്ടത്. തയാറാക്കാൻ ഉദ്ദേശിക്കുന്ന നിറത്തിൽ തന്നെ വേണം ഡിസൈൻ സമർപ്പിക്കാൻ. 18 അടി നീളം, റോഡ് നിരപ്പിൽ നിന്നും 16 അടി ഉയരം, 10 അടി വീതി എന്ന അളവിലായിരിക്കണം തെരഞ്ഞെടുക്കപ്പെടുന്ന ഏജൻസി ഫ്ലോട്ട് തയ്യാറാക്കേണ്ടത്.

           ഡയറക്ടർ, കേരളാ നോളജ് എക്കണോമി മിഷൻ, നാലാമത് നില, കാർമൽ ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം, പിൻ 695014, എന്ന വിലാസത്തിൽ ഡിസൈനുകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 21, വൈകീട്ട് 3 മണി. ഇമെയിൽ: info@knowledgemission.co.in, ഫോൺ നമ്പർ: 8111820728. കൂടുതൽ വിവരങ്ങൾ https://kdisc.kerala.gov.in/en ൽ.