ഓണം വിപണിയുടെ സുതാര്യത ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് പോലുള്ള സംഭവങ്ങള്‍ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ വിവിധ കടകളില്‍ പരിശോധന നടത്തി. മണ്ണുത്തി, കുട്ടനെല്ലൂര്‍ ഭാഗങ്ങളിലെ കടകളിലാണ് പരിശോധനത്തിയത്. പതിനഞ്ചിലേറെ പച്ചക്കറി, പലചരക്ക്, അരിക്കടകളില്‍ നടത്തിയ പരിശോധനകളില്‍ വില വിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്തത് ഉള്‍പ്പെടെയുള്ള അഞ്ച് ക്രമക്കേടുകള്‍ കണ്ടെത്തി.
വരുംദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഓണവിപണയില്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. അമിത വില ഈടാക്കുകയും ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
എല്ലാ കടകളിലും സാധനങ്ങളുടെ വിലവിവരപ്പട്ടിക ആളുകള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കണം. അതുപ്രകാരമുള്ള വിലയാണ് സാധനങ്ങള്‍ ഈടാക്കുന്നത് എന്ന കാര്യം ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പരിശോധാ വേളയില്‍ ജില്ലാ കലക്ടര്‍ക്കൊപ്പം ജില്ലാ സപ്ലെ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ടി പ്രതീഷ്, താലൂക്ക് സപ്ലൈ ഓഫീസര്‍ മധുസൂദനന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു, വിനോഷ്, രതീഷ് , ദിനീഷ്, ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരായ അരുണ്‍ പി കാര്യാട്ട്, രാജീവ് സൈമണ്‍, മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബ് ഫുഡ് അനലിസ്റ്റ് പി എസ് സുമേഷ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരായ ബി സി അലന്‍സ്, കെ ജി ക്ലീറ്റസ്, ഷിജോ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.