അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ടോയ്‌ലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മൈത്ര ജി.യു.പി സ്‌കൂളിൽ നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ പി വാസു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂളിൽ ഷീ ടോയ്‌ലറ്റുകൾ നിർമിച്ചത്.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ജമീല അയ്യൂബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ അലീമ, പി.ടി എ പ്രസിഡന്റ് കെ.പി റഫീഖ് ബാവ, എസ്.എം.സി ചെയർമാൻ കെ. ജഹ്ഫർ, ഹെഡ്മാസ്റ്റർ സുധ, അധ്യാപകരായ അലിഹസ്സൻ, പി. ഉമ്മർ ബിച്ചാപ്പു, കെ. കുഞ്ഞുട്ടി, പി.ടി ബിച്ചാപ്പു, ചന്ദ്രൻ, വി.കെ ആലിക്കുട്ടി, നാരായണൻ, അനബ തുടങ്ങിയവർ പങ്കെടുത്തു.