കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ കോസ്മറ്റോളജി, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ് ), ഇന്റീരിയൽ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരോ ഒഴിവിലേക്ക് താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ആഗസ്റ്റ് 23ന് രാവിലെ പത്ത് മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2373976