കാസർഗോഡ് എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2023-24 അധ്യയന വർഷത്തിൽ ബി.എസ്.സി ഫിസിക്സ്, ബി.എ ഹിന്ദി, ബി.എ ഇക്കണോമിക്സ്, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ ഫങ്ഷണൽ ഇംഗ്ലീഷ്, ബി.കോം എന്നീ കോഴ്സുകളിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇതുവരെ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈൻ അപേക്ഷ സമർപ്പിച്ച് കോപ്പി ഓഫീസിൽ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0467-2241345