ചേലക്കര നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ലാപ് ടോപ്പ്, പ്രിന്ററുകള്‍ എന്നിവയുടെ വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലത്തിലെ 16 വില്ലേജ് ഓഫീസുകളിലേക്ക് 2023 – 24 വര്‍ഷത്തെ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27,24,000 രൂപ വിനിയോഗിച്ചാണ് സ്മാര്‍ട്ട് സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 48 ലാപ് ടോപ്പുകള്‍, 18 മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്ററുകള്‍ എന്നിവ മന്ത്രി വിതരണം ചെയ്തത്.
വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള 90 ശതമാനം സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ സേവനം ലഭ്യമാക്കാനാണ് ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചേലക്കര ജാനകിറാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അദ്ധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി പി സുനിത, വി തങ്കമ്മ, കെ ശശിധരന്‍, എം കെ പത്മജ, കെ പത്മജ, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ പി പ്രശാന്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ആര്‍ മായ ടീച്ചര്‍, പി സാബിറ,തലപ്പിള്ളി തഹസില്‍ദാര്‍ എം സി അനുപമന്‍, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി ഐ വിഭൂഷണന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.