കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്) മലയാളം തസ്തികയിൽ നിയമനം നടത്തുന്നു. വാക്-ഇൻ-ഇന്റർവ്യു ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് കണ്ണൂർ തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ നടക്കും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്  അധ്യാപന പരിചയവും ഉള്ളവർ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡേറ്റയും സഹിതം എത്തണം.