മേട്രന്‍, വാര്‍ഡന്‍, ലാസ്റ്റ് ഗ്രേഡ് എംപ്ലോയി, സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍
ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ കീഴിലുള്ള വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലേക്ക് മേട്രന്‍, വാര്‍ഡന്‍, ലാസ്റ്റ് ഗ്രേഡ് എംപ്ലോയി, സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷ ആഗസ്റ്റ് 8 വരെ സ്വീകരിക്കും. അപേക്ഷ ഫോം മീനങ്ങാടി ഹൗസിംഗ് ബോര്‍ഡ് ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 247442.
ആശവര്‍ക്കര്‍
മാനന്തവാടി നഗരസഭയുടെ കീഴില്‍ നാലാം ഡിവിഷനില്‍ ആശവര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി 25 നും 45 നും മദ്ധ്യേ. ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 2.30 ന് കുറുക്കന്‍മൂല പി.എച്ച്.സിയില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പകര്‍പ്പ് എന്നിവയുമായി കൂടികാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 294949.
ഡോക്ടര്‍
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം സായാഹ്ന ഒ.പിയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ആഗസ്റ്റ് 23 ന് രാവിലെ 11.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.