പാലക്കാട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഷൊര്‍ണൂര്‍ മേഖലാ അവലോകനയോഗം സെന്റ് തെരേസാസ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വിചക്ഷണന്‍ രാമകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് യോഗത്തില്‍ നടന്നത്. വരും ദിവസങ്ങളില്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ആക്ഷന്‍ പ്ലാനുകളാക്കി മാറ്റാനും ചെലവുചുരുക്കി മേളകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ ടി ജയപ്രകാശ്, DPI പ്രതിനിധി അബൂബക്കര്‍, ഹയര്‍സെക്കന്‍ഡറി പ്രതിനിധി ശൈലറാം, എച്ച്.എസ്.എസ് പ്രതിനിധി ശ്രീ നാരായണനുണ്ണി, വി.എച്ച്.എസ്.സി എ.ഡി ഉബൈദുള്ള എന്നിവര്‍ സംസാരിച്ചു. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ ഡി.ഡി.ഇ മാര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ ഹയര്‍ സെക്കന്‍ഡറി ആര്‍.ഡി.ഡിമാര്‍, ജില്ലാ കോഡിനേറ്റര്‍മാര്‍, ജോയിന്റ് കോഡിനേറ്റര്‍മാര്‍ കൈറ്റ് ജില്ലാ കോഡിനേറ്റര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എസ്.എസ്.എ പ്രൊജക്റ്റ് ഓഫീസര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.