വന്യജീവി വാരാചരണത്തോടനുബന്ധിച്ച് ‘നമ്മുടെ അതിജീവനം: വനവും വന്യജീവികളും’ എന്ന വിഷയത്തില്‍ ശില്‍പശാല ഒക്‌ടോബര്‍ അഞ്ചിന് നടക്കും. വനംവകുപ്പ് ആസ്ഥാനത്ത് രാവിലെ ഒന്‍പതിന് നടക്കുന്ന ശില്‍പശാല വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.
‘അരണ്യം’ വന്യജീവിവാരപ്പതിപ്പിന്റെയും എം.എസ്. ജോയ് എഴുതിയ ‘ഇന്ത്യന്‍ വന്യജീവികള്‍’ എന്ന പുസ്തകത്തിന്റെയും പ്രകാശനവും മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ. കേശവന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.കെ. ധര്‍ണി എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ സെഷനുകളില്‍ മുരളി തുമ്മാരുകുടി, ഡോ. രാജന്‍ ഗുരുക്കള്‍, കെ.ജെ. വറുഗീസ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.