വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫർണിച്ചർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ നിർവഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശിശികുമാർ, വാർഡ് മെമ്പർമാരായ പുഷ്പ മൂന്നിച്ചിറയിൽ, വി. ശ്രീനാഥ്, വിനീതാ കാളാടൻ, പി.ടി.എ പ്രസിഡന്റ് സത്താർ ആനങ്ങാടി, ശബാന ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ നിമ്മി തരേസ, ബി.ആർ.സി ട്രൈനർ കെ.കെ സുധീർ തുടങ്ങിയവർ പങ്കെടുത്തു. കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂൾ പ്രധാനധ്യാപകൻ വിജയകുമാർ സ്വാഗതവും അധ്യാപിക പി. പ്രഷീന നന്ദിയും പറഞ്ഞു.